മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലിലെത്തി ഫ്രാന്‍സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം. കിലിയന്‍ എംബാപ്പെയും ഒസ്മാന്‍ ഡെംബലെയും ഗോളുകള്‍ നേടി.
അമേരിക്കന്‍ മണ്ണില്‍ വീശിയടിച്ച ആഫ്രിക്കന്‍ കാറ്റിനെ വകവെക്കാതെയാണ് ഫ്രഞ്ച് പടയാളികളുടെ തേരോട്ടം. ആദ്യ പകുതിയിലുടനീളം ഉരുക്ക് കോട്ടയെന്നോണം ഉറച്ച് നിന്ന് മൊറോക്കന്‍ പ്രതിരോധ നിരയയെ വിറപ്പിച്ച് കിലിയന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു.
തകര്‍ന്നുവീണ മൊറോക്കോയ്ക്ക് ശ്വാസമെടുക്കാന്‍ പോലും സമയം ലഭിച്ചില്ല. അറുപത്തിയാറാം മിനിറ്റില്‍, ഒസ്മാന്‍ ഡെംബലെയുടെ കാലുകളില്‍ നിന്ന് അടുത്ത പ്രഹരം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മൊറോക്കോയുടെ പതനം പൂര്‍ണ്ണമായി.