ഫ്‌ളോറിഡയില്‍ കാറിനുള്ളില്‍ കുടുങ്ങി രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

By: 600002 On: Jul 10, 2026, 11:44 AM



 

പി പി ചെറിയാന്‍

ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ കടുത്ത ചൂടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മൂന്ന് മണിക്കൂറിലധികം കുടുങ്ങിക്കിടന്ന രണ്ടുവയസ്സുകാരി ദാരുണമായി മരിച്ചു. ഫ്‌ലോറിഡയിലെ ഹാലന്‍ഡേല്‍ ബീച്ചിലാണ് സംഭവം. ബ്രിട്ടാനി നിക്കോള്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കടുത്ത ചൂടുണ്ടായിരുന്ന ഞായറാഴ്ച കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ അമ്മ ക്രിസ്റ്റീന ലോപ്പസ് ജോലിക്ക് പോയ സമയത്ത് നോക്കാനേല്‍പ്പിച്ച ബേബിസിറ്ററുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് കുടുംബസുഹൃത്ത് ഓണ്‍ലൈന്‍ ഫണ്ട് ശേഖരണ പ്ലാറ്റ്ഫോമായ ഏീഎൗിറങലലൂടെ ആരോപിച്ചു. ബേബിസിറ്റര്‍ കുട്ടിയെ മറവിരോഗമുള്ള സ്വന്തം പിതാവിനൊപ്പം വിടുകയായിരുന്നു. ഇയാള്‍ കുട്ടിയുമായി കാറില്‍ വീട്ടിലെത്തിയെങ്കിലും കുട്ടിയെ പുറത്തിറക്കാന്‍ മറന്നുപോയി. തുടര്‍ന്ന് രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കുട്ടി അടച്ചിട്ട കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇതുവരെ ആര്‍ക്കെതിരെയും കുറ്റപത്രം ചുമത്തിയിട്ടില്ല. തന്റെ ഒരേയൊരു മകളുടെ മരണത്തിന് നീതി വേണമെന്ന് അമ്മ ക്രിസ്റ്റീന ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തി ഇറങ്ങുന്നതിന് മുന്‍പ് എപ്പോഴും പിന്‍സീറ്റ് പരിശോധിക്കുന്ന ലളിതമായ ശീലം വളര്‍ത്തിയെടുക്കണമെന്ന് ഹാലന്‍ഡേല്‍ പോലീസ് ചീഫ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.