
വരും ദിവസങ്ങളില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ കേരള, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. ശനിയാഴ്ച വരെ നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കഴിഞ്ഞദിവസം സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റിയിരുന്നു.ബുധനാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന ബിടെക് രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് സാങ്കേതിക സര്‍വകലാശാല മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മഴയുടെ പശ്ചാത്തലത്തില്‍ പിഎസ് സിയും പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. 21,23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു.
Content highlight: Kerala-kannur university exams postponed