28 വര്‍ഷമായി യുഎസില്‍ കഴിയുന്ന ഗ്രീന്‍ കാര്‍ഡ് ഉടമയെ ഐസ് (ICE) തടങ്കലിലാക്കി

By: 600002 On: Jul 10, 2026, 10:10 AM

 

 

പി പി ചെറിയാന്‍

അമേരിക്കയില്‍ 28 വര്‍ഷമായി നിയമപരമായി താമസിക്കുന്ന ജമൈക്കന്‍ സ്വദേശിയായ ഡേട്ടണ്‍ ആന്ദ്രെ ലിന്‍ഡ്‌സെ എന്ന ഗ്രീന്‍ കാര്‍ഡ് ഉടമയെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) തടങ്കലിലാക്കി. ജമൈക്കയില്‍ നിന്ന് അവധിക്കാലം കഴിഞ്ഞ് ഷിക്കാഗോ ഓഹെയര്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇയാളെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

പഴയ ചില ചെറിയ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ലിന്‍ഡ്‌സെയെ തടവിലാക്കിയിരിക്കുന്നത്. ഇതിനെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഫെഡറല്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന് കീഴില്‍ യുഎസില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെയും ഗ്രീന്‍ കാര്‍ഡ് ഉള്ളവരെപ്പോലും വ്യാപകമായി തടങ്കലിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.