പി പി ചെറിയാന്‍
അഗസ്റ്റ (മേയ്ന്‍): മേയ്ന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്‍ ഡയറക്ടര്‍ നിരവ് ഷാ (49), ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള യു.എസ് സെനറ്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി ജൂലൈ 9 നു ഔദ്യോഗികമായി രംഗത്തിറങ്ങി. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഗ്രഹാം പ്ലാറ്റ്‌നര്‍ പിന്മാറിയ സാഹചര്യത്തിലാണ് ഇന്ത്യന്‍ വംശജനായ നിരവ് ഷായുടെ ഈ പ്രഖ്യാപനം.
കോവിഡ്-19 മഹാമാരിക്കാലത്ത് മേയ്ന്‍ സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിലൂടെയാണ് ഫിസിഷ്യന്‍ കൂടിയായ നിരവ് ഷാ ജനശ്രദ്ധ നേടിയത്. അടുത്തിടെ നടന്ന ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയില്‍ അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പ്രോഗ്രസ്സീവ് നയങ്ങളെ പിന്തുണയ്ക്കുന്ന അദ്ദേഹം കോടീശ്വരന്മാര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുക, എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് (Medicare for All) ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കി.
ഈ മാസം അവസാനം നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനിലെ പ്രതിനിധികളായിരിക്കും പുതിയ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുക. നിലവിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ സുസന്‍ കോളിന്‍സിന് എതിരെയായിരിക്കും ഇത്തവണത്തെ മത്സരം. ഏകദേശം 500 മില്യണ്‍ ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന, രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ സെനറ്റ് മത്സരങ്ങളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍.