പ്രസാദ് തീയാടിക്കല്‍
കോന്നി: അതുല്യ ചര്‍ച്ച് ഓഫ് ഗോഡ് സ്ഥാപകന്‍ മേലൂട്ട് അതുല്യ ഭവനില്‍ പാസ്റ്റര്‍ ജോസ് അതുല്യ (പി.എം.ഏബ്രഹാം(66) അന്തരിച്ചു. അതുല്യ വുഡ് പാലസ്, അതുല്യ കറി പൗഡര്‍ എന്നിവയുടെ ഉടമയായിരുന്നു. പെന്തെക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ: നാറാണംമൂഴി അറയ്ക്കമണ്ണില്‍ മലയില്‍ ബിജോ ജോസ്. മക്കള്‍: അക്കു എബി മാത്യു,ജൂഡി എബി മാത്യു (ഇരുവരും യുഎസ്). മരുമക്കള്‍: മൂവാറ്റുപുഴ പകലോമറ്റം കെസിയ അക്കു, കാരിച്ചാല്‍ കാട്ടുപറമ്പില്‍ ജോബിന്‍ ചാക്കോ.
സംസ്‌കാരം ജൂലൈ 11 ന് ശനിയാഴ്ച രാവിലെ 7 :00 ന് ഭവനത്തിലും 8.30 മുതല്‍ ഭവനത്തിനു സമീപമുള്ള അതുല്യ ചര്‍ച്ച് ഓഫ് ഗോഡ് സഭയിലും നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് 1:30 ന് കോന്നി ആമക്കുന്നിലുള്ള അതുല്യ ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍.