ബീഹാറില്‍ വ്യാജ ബിരുദം, 3035 അധ്യാപകര്‍ക്ക് ജോലി നഷ്ടമാകും. വ്യാജ ബിരുദവും സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച് നിയമനം നടത്തിയതിനെതിരെയാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്കെതിരെ നടപടി ആരംഭിച്ചു. 2006 നും 2015 നും ഇടയില്‍ നടത്തിയ നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഈ അധ്യാപകരെ പ്രതികളാക്കി 1,830 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.
വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിയമന സമയത്ത് ഉപയോഗിച്ച വ്യാജ അക്കാദമിക് രേഖകള്‍ എന്നിവ ഉള്‍പ്പെടുന്ന വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നടപടി നേരിടുന്ന അധ്യാപകരുടെ പട്ടിക വിജിലന്‍സ് ബ്യൂറോ സമര്‍പ്പിച്ചിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു.