കാൽഗറിയുടെ ആദ്യ വനിത മേയറായി ജ്യോതി ഗോണ്ടെക്ക്, എഡ്‌മന്റണിൽ സോഹി

By: 600007 On: Oct 19, 2021, 6:08 AM

ഇന്നലെ നടന്ന കാൽഗറി മേയർ ഇലക്ഷനിൽ കാൽഗരിയുടെ ആദ്യ വനിതാ മേയറായി ജ്യോതി ഗോണ്ടെക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാൽഗറി വാർഡ് മൂന്നിലെ കൗൺസിലർ ആയിരുന്ന ജ്യോതി, 55,000-ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.  

യു.കെയിൽ ജനിച്ച ജ്യോതിയുടെ മാതാപിതാക്കൾ പഞ്ചാബ് സ്വദേശികളാണ്. കാനഡയിലെ വളർന്ന ജ്യോതി 1997 ൽ ആണ് കാൽഗരിയിൽ സ്ഥിരതാമസമാക്കിയത്. അർബൻ സോഷ്യോളജിയിൽ പിഎച്ച്ഡി നേടിയിട്ടുള്ള ജ്യോതി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് കാൽഗറി സർവകലാശാലയിലെ ഹസ്‌കെയ്ൻ സ്കൂൾ ഓഫ് ബിസിനസിലെ വെസ്റ്റ്മാൻ സെന്റർ ഫോർ റിയൽ എസ്റ്റേറ്റ് പഠനത്തിന് നേതൃത്വം നൽകിയിരുന്നു.  

എഡ്‌മന്റൻന്റെ മുപ്പത്തി ആറാമത് മേയർ ആയി അമർജീത് സോഹി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി ആണ് ഒരു ദക്ഷിണേഷ്യൻ വംശജൻ എഡ്‌മന്റൻ മേയർ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. പഞ്ചാബ് സ്വദേശിയായ സോഹി, 45000-ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2007-ൽ എഡ്മണ്ടൻ സിറ്റി കൗൺസിലിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സോഹി, 2015-ൽ ലിബറൽ പാർട്ടിയുടെ ബാനറിൽ എഡ്മന്റൻ മിൽ വുഡ്സിൽ നിന്നും പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കമ്മ്യൂണിറ്റി മിനിസ്റ്റർ ആയിരുന്നു. എഡ്മണ്ടൻ ട്രാൻസിറ്റിന്റെ മുൻ ബസ് ഡ്രൈവറായിരുന്ന സോഹി 2019 മുതൽ മാക്ഇവാൻ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി പ്രവർത്തിക്കുകയായിരുന്നു.