ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരില്‍ പ്രതിവാരം ഉപയോഗിക്കാവുന്ന ഇന്‍സുലിന്‍ ഇന്ത്യയില്‍ പുറത്തിറക്കി ഡാനിഷ് മരുന്ന് നിര്‍മാതാക്കളായ നോവോ നോര്‍ഡിസ്. Awiqli എന്ന ഇന്‍സുലിന്‍ യാഥാര്‍ത്ഥ്യമാവുക വഴി വര്‍ഷത്തില്‍ 365 ദിവസവും ഇന്‍സിലിനെടുക്കുന്നവര്‍ക്ക് ഇത് ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ കുറയ്ക്കാനാകുമെന്ന് കമ്പനി പറയുന്നു.
പ്രമേഹരോഗികളില്‍ ഗുളികകള്‍ കൊണ്ട് മാത്രമുള്ള ചികിത്സ അസാധ്യമായിത്തീരുമ്പോഴാണ് ഇന്‍സുലിന്‍ ചികിത്സ ആരംഭിക്കുക. ടൈപ് 1, ടൈപ് 2 ഡയബറ്റിസ് രോഗികളില്‍ രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാന്‍ പ്രതിദിനം ഒന്നോ, ഒന്നിലധികമോ ഇന്‍സുലിന്‍ എടുക്കാറുണ്ട്. ഈ രീതി പാടെ ഒഴിവാക്കുന്നതാണ് പുതിയ മരുന്ന്.