വയനാട് മണ്ണിടിച്ചില്‍ ദുരന്തം: മരണം ഏഴായി 

By: 600002 On: Jul 9, 2026, 11:56 AM

 


വയനാട് കള്ളാടിയിലെ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്ത ഭൂമിയില്‍ തിരച്ചില്‍ തുടരുന്നതിനിടെ നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. സൈറ്റ് എന്‍ജിനിയറായ ഹിമാചല്‍ പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍, ഉത്തര്‍പ്രദേശ് സ്വദേശിയായ സര്‍വേയര്‍ അസ്ഹറുദ്ദീന്‍ അന്‍സാരി എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.