അമേരിക്കന്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായും 78 പേര്‍ക്ക് പരുക്കേറ്റതായും ഇറാന്‍. ആക്രമിക്കപ്പെട്ടവയില്‍ റെയില്‍വേ പാലവും ഉള്‍പ്പെടും.ഇറാന്‍ പരമോന്നത നേതാവ് ഖമനയിയുടെ കബറടക്കം വൈകും. ഇന്നു രാവിലെ നടക്കാനിരുന്ന കബറടക്കം പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയിലേക്ക് മാറ്റി. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് കബറടക്കം. ഇറാനിലെ മഷാദിലാണ് കബറടക്കം നടക്കുക.
ടെഹ്റാനില്‍ മഷാദിലേക്കുള്ള റെയില്‍ ഗതാഗതം നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍. മഷാദില്‍ ഇന്നു നടക്കുന്ന ഖമനയിയുടെ സംസ്‌കാരത്തിന് ആളുകളെ റോഡ് മാര്‍ഗം എത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. ഖഷാം, അബു മൂസ ഐലണ്ട്, കൊണറാക്ക്, ബന്ദര്‍ അബ്ബാസ്, ചബഹാര്‍, ജാസക്, ഇറാന്‍ ഷെഹര്‍ എന്നിവിടങ്ങളില്‍ വലിയ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു.