'IMPACT 2K26' വാര്‍ഷിക സമ്മര്‍ ക്യാമ്പ് ജൂലൈ 24-26; ആത്മീയ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

By: 600002 On: Jul 9, 2026, 10:53 AM



 

പ്രസാദ് തീയാടിക്കല്‍

കാനഡ: കാനഡ സ്പിരിച്വല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ 'IMPACT 2K26' വാര്‍ഷിക സമ്മര്‍ ക്യാമ്പ് 2026 ജൂലൈ 24, 25, 26 തീയതികളില്‍ Maple Grove Christian Retreat Centre, Thamesford, Ontario (N2G 2KB)ല്‍ നടക്കും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആത്മീയ സംഗമത്തില്‍ പാസ്റ്റര്‍ ജോഷി ജോസഫ്, പാസ്റ്റര്‍ പ്രത്യാശ് തോമസ്, പാസ്റ്റര്‍ ഇമ്മാനുവേല്‍ കെ. ബി., സിസ്റ്റര്‍ ആഷ്ലി പ്രത്യാശ് എന്നിവര്‍ വിവിധ ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ക്യാമ്പിന്റെ ഭാഗമായി Mission Challenge, Tarry Meeting, Group Activities, Games & Fun എന്നിവയും ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും പ്രയോജനപ്പെടുന്ന വിവിധ പ്രത്യേക പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

ആത്മീയ നവീകരണത്തിനും കൂട്ടായ ആരാധനയ്ക്കും സഹവാസത്തിനും അവസരമൊരുക്കുന്ന ഈ വാര്‍ഷിക സമ്മര്‍ ക്യാമ്പില്‍ കാനഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കുമെന്ന്  സംഘാടകര്‍ പ്രതീക്ഷിക്കുന്നു.