പ്രസാദ് തീയാടിക്കല്‍
ടാമ്പാ / ഇന്ത്യ: ടാമ്പാ ബേ മലയാളി സമൂഹത്തിലെ സുപരിചിതയും, മുന്‍കാലങ്ങളില്‍ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ (MACF)യുടെ സജീവ പ്രവര്‍ത്തകയുമായിരുന്ന ഡോ. മരിയ പ്ലാന്തറ (88) ജൂലൈ 6, 2026-ന് ഇന്ത്യയില്‍ വെച്ച് നിര്യാതയായി.
ഏകദേശം നാല് പതിറ്റാണ്ടോളം ടാമ്പാ ബേയില്‍ താമസിച്ചിരുന്ന ഡോ. മരിയ പ്ലാന്തറ, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും മലയാളി സമൂഹത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ങഅഇഎന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച അവര്‍ സമൂഹത്തില്‍ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.
മക്കള്‍: ഡോ. പാമേല പ്ലാന്തറ, sPy.D. (ഭര്‍ത്താവ്: ഗ്രെഗ് കണ്ടങ്കുളം) മകള്‍ കാര; പ്രിന്‍സ് പ്ലാന്തറ (ഭാര്യ: ഡോ. നതാഷ ബ്രാംലി, ഉങഉ).
സംസ്‌കാര ചടങ്ങുകളുടെ വിവരങ്ങള്‍ പിന്നീട്.