മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ദാദ: ദ സൗരവ് ഗാംഗുലി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. രാജ്കുമാര്‍ റാവു ആണ് ചിത്രത്തില്‍ ഗാംഗുലിയായി വേഷമിടുന്നത്. ഗാംഗുലിയുടെ 54 ആം ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. വിക്രമാദിത്യ മോട്വാനെയാണ് സംവിധാനം ചെയ്യുന്നത്.