യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു 

By: 600007 On: Oct 19, 2021, 5:09 AM

 

 
മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ ലൂഥര്‍ പവല്‍(84) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 
 
കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു കോളിന്‍ പവല്‍. 1937 ഏപ്രില്‍ 5 ന് ന്യൂയോര്‍ക്കിലെ ഹാര്‍ലെമില്‍ ജനനം. 1958 ല്‍ ബിരുദം നേടിയ അദ്ദേഹം യുഎസ് ആര്‍മിയില്‍ പ്രവേശിച്ചു. നീണ്ട 35 വര്‍ഷം രാജ്യത്തിനായി സേവനമനുഷ്ഠിച്ചു. 
 
റൊണാള്‍ഡ് റീഗന്‍ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു പവല്‍. 1989 ല്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ പദവി വഹിച്ചു. ജോര്‍ജ് ബുഷ് പ്രസിഡന്റായപ്പോള്‍ 2011 ല്‍ അദ്ദേഹം യു എസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായി.
 
Content highlight: Former US secretary of state colin powell dies of covid