ആദ്യ ഇമേജ് ജനറേഷന്‍ മോഡല്‍ 'മ്യൂസ് ഇമേജ്' പുറത്തിറക്കി മെറ്റ 

By: 600002 On: Jul 8, 2026, 2:48 PM


ആദ്യ ഇമേജ് ജനറേഷന്‍ മോഡല്‍ പുറത്തിറക്കി മെറ്റ. മെറ്റാ സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്സ് വികസിപ്പിച്ചെടുത്ത 'മ്യൂസ് ഇമേജ്' എന്ന മോഡലാണ് മെറ്റ പുറത്തിറക്കിയിരിക്കുന്നത്. ഇമേജ് ജനറേഷന്‍, ഇമേജ് എഡിറ്റിങ്, ഇമേജ് എന്‍ഹാന്‍സ് എന്നിവ ഉള്‍പ്പെടെ ചെയ്യാന്‍ കഴിയുന്നതാണ് ഈ മോഡല്‍. ജെമിനി, ചാറ്റ് ജിപിടി, ഗ്രോക്ക് തുടങ്ങിയ എഐ എതിരാളികളോട് മത്സരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇമേജ് ജനറേഷന്‍ മോഡല്‍ എത്തുന്നത്.

മെറ്റാ എഐ ചാറ്റ്ബോട്ടില്‍ സംയോജിപ്പിച്ചാണ് മ്യൂസ് ഇമേജ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. മ്യൂസ് ഇമേജ് ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ക്കായി 30-ലധികം പുതിയ AI ഇഫക്റ്റുകള്‍ നല്‍കുന്നത്. കൂടാതെ വാട്‌സ്ആപ്പിലെ മെറ്റാ AIയുമായുള്ള നേരിട്ടുള്ള ചാറ്റുകളില്‍ ഇമേജ് ജനറേഷന്‍ പ്രാപ്തമാക്കുകയും ചെയ്യും. തങ്ങളുടെ വീഡിയോ നിര്‍മ്മാണ മോഡലായ 'മ്യൂസ് വീഡിയോ'യുടെ ആദ്യകാല പ്രിവ്യൂവും കമ്പനി പ്രഖ്യാപിച്ചു.