പ്രസാദ് തീയാടിക്കല്‍
ഡെന്‍വര്‍, കൊളറാഡോ: നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് (ഇന്ത്യ)യുടെ 29-ാമത് ദേശീയ കോണ്‍ഫറന്‍സ് (NACOG 2026) ജൂലൈ 9 - മുതല്‍ 12 - വരെ കൊളറാഡോയിലെ Denver Marriott Tech Centerല്‍ നടക്കും. 'United by the Spirit' എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ തിം. അമേരിക്കയിലുടനീളവും കാനഡയിലുമുള്ള വിശ്വാസികളും ശുശ്രൂഷകരും കുടുംബങ്ങളും യുവജനങ്ങളും പങ്കെടുക്കുന്ന ആത്മീയ സമ്മേളനമായി കോണ്‍ഫറന്‍സ് ഒരുങ്ങുകയാണ്.
കോണ്‍ഫറന്‍സിലെ ജനറല്‍ സെഷനുകളില്‍ വിവിധ രാജ്യങ്ങളിലെയും അമേരിക്കയിലെയും പ്രമുഖ ദൈവദാസന്മാര്‍ സന്ദേശം നല്‍കും.
മുഖ്യ പൊതുസമ്മേളന പ്രസംഗകര്‍
പാസ്റ്റര്‍ റെജി മാത്യൂ , പാസ്റ്റര്‍ ഷിബു തോമസ് , പാസ്റ്റര്‍ ടോണി സ്റ്റേവര്‍ട്ട്, പാസ്റ്റര്‍ അനീഷ് തോമസ്, പാസ്റ്റര്‍ ബോണി ആന്‍ഡ്രൂസ്, പാസ്റ്റര്‍ ഗ്ലാഡ്സണ്‍ വര്‍ഗ്ഗീസ് എന്നിവരാണ് .
ഇംഗ്ലീഷ് ട്രാക്ക് 'A Generation Set Apart' : യുവതലമുറയ്ക്കും ഇംഗ്ലീഷ് സംസാരിക്കുന്ന വിശ്വാസികള്‍ക്കുമായി 'A Generation Set Apart' എന്ന പ്രത്യേക ഇംഗ്ലീഷ് ട്രാക്കും സംഘടിപ്പിച്ചിട്ടുണ്ട്.
1 പത്രോസ് 2:9 ആസ്പദമാക്കിയുള്ള ഈ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്:
പാസ്റ്റര്‍ ബോണി ആന്‍ഡ്രൂസ് , പാസ്റ്റര്‍ ജസ്റ്റിന്‍ സാമുവേല്‍ , പാസ്റ്റര്‍ ദിലീപ് കുര്യന്‍, ബ്രൊ. ഗോഡ്വിന്‍ ജോര്‍ജ്, പാസ്റ്റര്‍ അലെന്‍ ജോര്‍ജ്, പാസ്റ്റര്‍ ലിന്‍സണ്‍ ദാനിയേല്‍, ബ്രൊ. ഡെന്‍സില്‍ വില്‍സണ്‍ എന്നിവരാണ്.
കുടുംബ സെമിനാര്‍ : കുടുംബബന്ധങ്ങളും മാതാപിതാക്കളുടെ ഉത്തരവാദിത്തവും മാനസികാരോഗ്യവും കേന്ദ്രീകരിച്ചുള്ള എമാശഹ്യ ടലാശിമൃ കോണ്‍ഫറന്‍സിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും.
സെമിനാറില്‍ സംസാരിക്കുന്നവര്‍:
ഡോ.തോമസ് ഇടികുള ഫ്ലോറിഷിങ് ഫാമിലിസ് ഇന്‍ ക്രൈസ്റ്റ്.
പാസ്റ്റര്‍ പ്രിന്‍സ് തോമസ് - കവനെന്റ് മാര്യേജ് ദാറ്റ് ഗോ സ്ട്രോങ്ര്‍ ഇന്‍ ക്രൈസ്റ്റ്. സിസ്റ്റര്‍ അനിത സതീശ് - റൈസിംഗ് ചില്‍ഡ്രണ്‍ വിത്ത് ഗ്രേസ് ആന്‍ഡ് വിസ് ടം, ഡോ . റഹിമ ജേക്കബ് - ഫൈന്‍ഡിങ് ഹോപ്പ് ഇന്‍ ആന്‍ക്‌സിറ്റി ആന്‍ഡ് ഡിപ്പറേഷന്‍.സെമിനാറിന് പാസ്റ്റര്‍ ജോസ് എണ്ണിക്കാട്ട് അധ്യക്ഷനായി പ്രവര്‍ത്തിക്കും.
ലേഡീസ് പാനല്‍: സ്ത്രീകളുടെ ആത്മീയ വളര്‍ച്ച, കുടുംബജീവിതം, മാനസികാരോഗ്യം എന്നിവ ചര്‍ച്ച ചെയ്യുന്ന ഘമറശല െജമിലഹ കോണ്‍ഫറന്‍സിന്റെ മറ്റൊരു പ്രധാന പ്രോഗ്രാമാണ്.
മോഡറേറ്റര്‍: സിസ്റ്റര്‍ നാന്‍സി ജോസഫ് ആയിരിക്കും. പാനലിസ്‌റ്:
ഡോ . റഹിമ ജേക്കബ് , സിസ്റ്റര്‍ സാറാ കോവൂര്‍ ജോര്‍ജ്.
പാസ്റ്റേഴ്‌സ് ഫാമിലി സമ്മിറ്റ് : കോണ്‍ഫറന്‍സിന് മുന്നോടിയായി ഖൗഹ്യ 8 9 തീയതികളില്‍ Pastor's Family Summit സംഘടിപ്പിക്കുന്നു. 'Together For The Kingdom: Our Divine Calling' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഈ സമ്മേളനത്തില്‍:
ഡോ.തോമസ് ഇടികുള , പാസ്റ്റര്‍ പ്രിന്‍സ് തോമസ്, ബിഷപ്പ് ആന്‍ഡ്രൂ ബിന്‍ഡാ, ഡോ .ഷിബു സാമുവേല്‍,
പാസ്റ്റര്‍ സതീശ് കുമാര്‍ , ഡോ.ഷിബു തോമസ്, സിസ്റ്റര്‍ അനിത സതീശ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
മിഷന്‍സ് ചാലഞ്ച് മീറ്റിംഗ്: ലോക സുവിശേഷീകരണ ദൗത്യത്തെ മുന്‍നിര്‍ത്തി ങശശൈീി െഇവമഹഹലിഴല ങലലശേിഴഉം കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കും. സന്ദേശം നല്‍കുന്നവര്‍: ബിഷപ്പ് ആന്‍ഡ്രൂ ബിന്‍ഡാ, ഡോ. ബോബ് കുക്ക്, പാസ്റ്റര്‍ അലക്‌സ്. ഡോ.സുശീല്‍ മാത്യു അദ്ധ്യക്ഷത വഹിക്കും.
ആത്മീയ ഐക്യത്തിന്റെയും കുടുംബ നവീകരണത്തിന്റെയും വേദി
ആരാധന, ശക്തമായ ദൈവവചന സന്ദേശങ്ങള്‍, കുടുംബ സെമിനാറുകള്‍, യുവജന-ഇംഗ്ലീഷ് ട്രാക്ക്, വനിതാ സമ്മേളനം, മിഷന്‍സ് ചാലഞ്ച്, ശുശ്രൂഷകരുടെ പ്രത്യേക സംഗമം തുടങ്ങി എല്ലാ പ്രായക്കാരെയും ഉള്‍ക്കൊള്ളുന്ന വിപുലമായ പ്രോഗ്രാം ആണ് ക്രമീകരിച്ചിരിക്കുന്നത്.
നോര്‍ത്ത് അമേരിക്കയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും ചര്‍ച്ച് ഓഫ് ഗോഡ് വിശ്വാസികള്‍ക്കും ആത്മീയ നവീകരണത്തിന്റെയും ഐക്യത്തിന്റെയും വേദിയായി ഈ ദേശീയ സമ്മേളനം മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.