ഏജി കോണ്‍ഫറന്‍സ് (AGIFNA) ജൂലൈ 23 മുതല്‍ ഹൂസ്റ്റണില്‍

By: 600002 On: Jul 8, 2026, 9:04 AM



 

പ്രസാദ് തീയാടിക്കല്‍

ഹൂസ്റ്റണ്‍: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യന്‍ ഫെലോഷിപ്പ് ഓഫ് നോര്‍ത്ത് അമേരിക്ക (AGIFNA)യുടെ 2026-ലെ ദേശീയ കോണ്‍ഫറന്‍സ് ജൂലൈ 23 മുതല്‍ 26 വരെ ടെക്‌സാസിലെ ഹൂസ്റ്റണ്‍ പട്ടണത്തില്‍  മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലില്‍ നടക്കും.

''പ്രെസെര്‍വ് ദി അനോയ്ന്റിംഗ്'' (മത്തായി 25:8-9) എന്നതാണ് സമ്മേളനത്തിന്റെ തീം. നാല് ദിവസങ്ങളിലായി ആത്മീയ ആരാധന, പ്രസംഗങ്ങള്‍, പ്രാര്‍ത്ഥന, കുടുംബസംഗമം, യുവജന-കുട്ടികളുടെ പ്രത്യേക സെഷനുകള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്.

സമ്മേളനത്തില്‍ റവ. ജോ തോമസ്, റവ. ഡോ. സണ്ണി പ്രസാദ്, റവ. നിരുപ് അല്‍ഫോന്‍സ്, റവ. ഡോ. ടി. ജെ. സാമുവേല്‍, റവ. തോമസ് ഫിലിപ്പ്, റവ. കിപ്ലിന്‍ ബാച്ചിലര്‍, റവ. ദിലീപ് ത്യാഗരാജ്, സിസ്റ്റര്‍ ഡോ. ആഷ്ലി  പ്രത്യാശ്, റവ. ജോണ്‍ തോമസ്, റവ. ജോര്‍ജ് പി. ചാക്കോ, റവ. ഡോ. കോശി വൈദ്യന്‍, റവ. ബോവാസ് മാത്യു, സിസ്റ്റര്‍ ഡോ. ഗ്രേസ് ഗീവര്‍ഗീസ്, പ്രൊഫ. എലിസബത്ത് സൈമണ്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ശുശ്രൂഷിക്കും.

ഹൂസ്റ്റണ്‍ മാരിയറ്റ് വെസ്റ്റ്ചസ് ഹോട്ടലില്‍ നടക്കുന്ന ഈ
കോണ്‍ഫറന്‍സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി  സംഘാടകര്‍ അറിയിച്ചു.