വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. കാണാതായ അഞ്ച് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. രക്ഷപ്പെട്ട ആറ് പേര്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വയനാട് തുരങ്കപാത നിര്‍മാണ മേഖലയിലെ മീനാക്ഷിപാലത്തിനടുത്തുള്ള കുന്ന് വലിയ തോതില്‍ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും പതിക്കുകയായിരുന്നു. വാഹനങ്ങളും മണ്ണിനടിയിലുള്ളതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വയനാട്ടില്‍ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്.