തന്റെ പുതിയ ചിത്രമായ ദി ഒഡിസിയുടെ പ്രീമിയര്‍ ഇന്ത്യയില്‍ സംഘടിപ്പിക്കുകയാണ് ഓസ്‌കര്‍ ജേതാവായ ക്രിസ്റ്റഫര്‍ നോളന്‍. ദി ഒഡിസിയുടെ ആഗോള റിലീസിന് മുന്നോടിയായി ജൂലായ് 10, 11 തിയതികളില്‍ നോളന്‍ മുംബൈയില്‍ എത്തും. ഇന്ത്യയില്‍ ഒരു സിനിമയുടെ പ്രമോഷനായി ആദ്യമായാണ് നോളന്‍ എത്തുന്നത്.
രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഹോളിവുഡ് പ്രീമിയര്‍ ചടങ്ങായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. നോളനൊപ്പം ഭാര്യ എമ്മ തോമസും ചിത്രത്തിലെ പ്രധാന താരങ്ങളായ മാറ്റ് ഡെയ്മനും ടോം ഹോളണ്ടും ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം.