കോവിഡ് വാക്സിനേഷൻ എടുത്തിട്ടുള്ള ഒന്റാരിയോ നിവാസികൾക്ക് ക്യുആർ കോഡ് അടങ്ങിയ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. https://covid-19.ontario.ca/proof-covid-19-vaccination എന്ന ഗവൺമെൻറ് വെബ്സൈറ്റിൽ നിന്നും വാക്സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വാക്സിൻ സർട്ടിഫിക്കറ്റ് ഇമെയിൽ വഴി ലഭിക്കുവാൻ 1-833-943-3900 എന്ന നമ്പറിൽ പ്രൊവിൻഷ്യൽ വാക്സിൻ കോൺടാക്റ്റ് സെന്ററിൽ ബന്ധപ്പെടാവുന്നതാണ്.
ഒന്റാരിയോയുടെ വാക്സിൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രകാരം, ഒക്ടോബർ 22 മുതൽ കോവിഡ് വാക്സിനേഷൻ എടുത്തവർക്ക്-അല്ലെങ്കിൽ ഡോക്ടറിൽ നിന്ന് സാധുവായ മെഡിക്കൽ ഇളവ് ഉള്ളവർക്ക് മാത്രമേ -തിയേറ്ററുകൾ, ജിമ്മുകൾ, നൈറ്റ്ക്ലബ്ബുകൾ, റെസ്റ്റോറന്റ് ഡൈനിംഗ് റൂമുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രവേശനാനുമതി ഉള്ളു.