പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്പെയ്ന്‍ ക്വാര്‍ട്ടറില്‍; ജയം എതിരില്ലാത്ത ഒരു ഗോളിന്; റൊണാള്‍ഡോയ്ക്ക് കണ്ണീര്‍ മടക്കം

By: 600002 On: Jul 7, 2026, 5:09 PM

 


ഫിഫ ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്പെയിന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ മിക്കേല്‍ മെറീനൊയാണ് വിജയഗോള്‍ നേടിയത്. 

ഇഞ്ചുറി ടൈമിലെ ഗോളിലൂടെ പോര്‍ച്ചുഗലിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞാണ് സ്പാനിഷ് പട ക്വാര്‍ട്ടറിലെത്തിയത്.

ആറാം ലോകകപ്പിലും കിരീടമില്ലാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കണ്ണീരോടെ മടങ്ങി. വലിയ താരനിരയുമായി വന്ന പോര്‍ച്ചുഗലാണ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്തായത്.