ലവ്ലി ഷൈന്‍ അറ്റ്ലാന്റയില്‍ അന്തരിച്ചു

By: 600002 On: Jul 7, 2026, 11:19 AM



 

പ്രസാദ് തീയാടിക്കല്‍

അറ്റ്ലാന്റ, ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്തെ ലൗറെന്‍സ് വില്‍ ബ്രദ്രന്‍ അസംബ്ലി അംഗമായ ഷൈന്‍ വില്യംസിന്റെ ഭാര്യ ലവ്ലി ഷൈന്‍ (53) നിര്യാതയായി.

ശ്വാസകോശ കാന്‍സറിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന ലവ്ലി, 2026 ജൂലൈ 6 -ന് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു അന്ത്യം.

മക്കള്‍ സ്റ്റെഫി, സ്റ്റീഫന്‍. പൊതുദര്‍ശനം ജൂലൈ 10 -  വെള്ളി യാഴ്ചയും, സംസ്‌കാര ശുശ്രൂഷ ജൂലൈ - 11 ശനിയാഴ്ചയും  നടത്താനാണ് നിലവിലെ തീരുമാനം.