ഉറങ്ങിക്കിടന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കാമുകനും വെടിയേറ്റു മരിച്ചു

By: 600002 On: Jul 7, 2026, 11:11 AM



 

പി പി ചെറിയാന്‍

കോസ്റ്റാറിക്ക: കോസ്റ്റാറിക്കയിലെ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഗബ്രിയേല ചാവരിയ (28), കാമുകന്‍ ജോര്‍ജ്ജ് ഐസക് (30) എന്നിവരെ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. ജൂലൈ 4-നായിരുന്നു സംഭവം.

അര്‍ധരാത്രിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികാരം തീര്‍ക്കാനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇന്‍സ്റ്റാഗ്രാമിലും ടിക് ടോക്കിലുമായി ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഗബ്രിയേലയ്ക്ക് 9 വയസ്സുള്ള ഒരു മകളുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.