ഫയറിംഗ് സ്‌ക്വാഡ് വഴി വധശിക്ഷ നടപ്പാക്കാന്‍ ഐഡഹോ സന്നദ്ധപ്രവര്‍ത്തകരെ തേടുന്നു

By: 600002 On: Jul 7, 2026, 10:52 AM



 

പി പി ചെറിയാന്‍

ഐഡഹോ: ഐഡഹോ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ ഫയറിംഗ് സ്‌ക്വാഡ് (വെടിവെച്ച് കൊലപ്പെടുത്തല്‍) വഴി വധിക്കാന്‍ പുതിയ നിയമം നിലവില്‍ വന്നു. വിഷമിശ്രിതം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുന്നതിലുണ്ടായ തടസ്സങ്ങളെ തുടര്‍ന്നാണ് ജൂലൈ 1 മുതല്‍ സംസ്ഥാനം ഈ വിവാദ രീതിയിലേക്ക് മാറിയത്.

നിലവില്‍ എട്ട് പ്രതികളാണ് ഇവിടെ വധശിക്ഷ കാത്തു കഴിയുന്നത്. പ്രതികളെ വെടിവെക്കാന്‍ സന്നദ്ധരായ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൃത്യമായ തോക്കുപയോഗ പരിശീലനവും കുറ്റമറ്റ റെക്കോര്‍ഡും ഉണ്ടായിരിക്കണം. ഫയറിംഗ് സ്‌ക്വാഡിനായി ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഏകദേശം 10 ലക്ഷത്തിലധികം ഡോളര്‍ ചിലവഴിച്ചിട്ടുണ്ട്. ഈ രീതി ക്രൂരമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.