കിടിലൻ രുചിയിൽ പൈനാപ്പിൾ പായസം.

By: 600028 On: Oct 18, 2021, 5:37 PM

Pineapple Payasam

 

കൈതച്ചക്ക - 1 cup

ശർക്കര - 1

തേങ്ങയുടെ രണ്ടാം പാൽ - 2cup

ഒന്നാം പാൽ - 1/2 cup

നെയ്യ് - 3 tbsp

കശുവണ്ടി - 10 g

ഉണക്കമുന്തിരി - 10g

എള്ള് - 1 tsp

തേങ്ങാ കൊത്തു - 3 tbsp

ജീരകപ്പൊടി - 1/4 tsp

ഏലക്കാപ്പൊടി - 1/2 tsp

കൈതച്ചക്ക ചെറുതായി അരിഞ്ഞെടുത്തു, വെള്ളം പിഴിഞ്ഞ് മാറ്റി വെക്കുക. നെയ്യ് ചൂടാക്കി കൈതച്ചക്ക അതിൽ വഴറ്റി എടുക്കുക. രണ്ടാം പാൽ ഇതിലേക്ക് ചേർത്ത് വേവിക്കുക. വെന്തു കഴിയുമ്പോൾ കൈതച്ചക്കയുടെ പിഴിഞ്ഞെടുത്ത നീരിൽ ശർക്കര അലിയിച്ചെടുക്കുക. ഈ ശർക്കര പാനി കൂടി അതിലേക്കു ചേർത്ത് വീണ്ടും തിളപ്പിക്കുക. കുറുകി തുടങ്ങുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി ഒന്നാം പാൽ, ഏലക്കാപ്പൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക. കശുവണ്ടി, ഉണക്കമുന്തിരി, എള്ള്, തേങ്ങാക്കൊത്തു എന്നിവ വറുത്തു ചേർക്കുക.