അനശ്വരം മാമ്പിള്ളി
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി അമേരിക്കയുടെ സ്വാതന്ത്ര്യദിനം ജൂലൈ 4ന് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ കെട്ടിട സമുചയത്തില്‍ വെച്ചു ഭംഗിയായി ആഘോഷിച്ചു. 2026 ജൂലൈ 4 അമേരിക്കയെ സംബന്ധിച്ച് വളരെ ദേശീയ പ്രാധാന്യമുള്ള ആഘോഷമായിരുന്നു.
അമേരിക്ക സ്വാതന്ത്ര്യം നേടി 250 വര്‍ഷങ്ങള്‍ പിന്നീടുന്നു. അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും ചൂഷണങ്ങള്‍ക്കെതിരെയും പോരാടി നേടിയ അമേരിക്കന്‍ സ്വാതന്ത്ര്യം ആവേശകരമായ ഒരു ചരിത്രം ലോകത്തിന് നല്‍കിയെന്നും അരനൂറ്റാണ്ടിന്റെ കല-സാംസ്‌കാരിക പെരുമകള്‍ വിളിച്ചോതുന്ന കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സുവര്‍ണ്ണ ജൂബിലി (50 വര്‍ഷം) ആഘോഷിക്കുന്ന ഒരു മലയാളി സംഘടന, വലിയൊരു ചരിത്രത്തിനു തന്നെ സാക്ഷ്യംവഹിക്കുകയാണെന്നും, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും ശ്രദ്ധിക്കുന്ന മലയാളി സംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് 50 വര്‍ഷത്തെ കല സാംസ്‌കാരിക കൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ ഒരു വലിയ നേട്ടവും സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ അസാധാരണമായ നിമിഷമായി ആദരവോടെ കണ്ടു കൊണ്ടു സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമാക്കുന്നുവെന്നും പതാകയുയര്‍ത്തി പ്രസിഡന്റ് ഷിജു എബ്രഹാം സംസാരിച്ചു.
അസോസിയേഷന്‍ മെംബേര്‍സ് അണിനിരന്ന് പരേഡ് നടത്തി. പരേഡില്‍ സണ്ണി ജേക്കബ്, കോശി പണിക്കര്‍,മാത്യു കോശി, പി. പി ചെറിയാന്‍, ബോബന്‍ കൊടുവത്,ജോസഫ് ചാണ്ടി,സിജു വി ജോര്‍ജ്,പി. റ്റി സെബാസ്റ്റ്യന്‍, രാജന്‍ ഐസക് തുടങ്ങിയ മുതിര്‍ന്ന മെംബേര്‍സും പങ്കെടുത്തു. ഷിജു എബ്രഹാം ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജു കൈനിക്കര (KAD ട്രഷറര്‍ ), ദീപക് നായര്‍ (KAD), ജിജി പി. സ്‌കറിയ (KAD, ടെസി മാത്യു (KAD), പ്രദീപ് കൊടുവത്, സാബു തോമസ്, തോമസ് ഈശോ (ICEC സെക്രട്ടറി ), നെബു കുര്യാക്കോസ് (ICEC ട്രഷറര്‍ ),അനശ്വരം മാമ്പിള്ളി (ICEC വൈസ്. പ്രസിഡന്റ് ), ആന്‍സി ജോസഫ്, ഷിബു ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. റിമ ചെലഗിരി, ലിയ നെബു അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു.
ജയ്‌സി ജോര്‍ജ് ബാജി ഓടംവേലി,ബെന്നി ജോണ്‍,ജയകുമാര്‍ പിള്ള, ഷൈജു എബ്രഹാം,ഡിബിള്‍ സി, എലിസബത് റെഡ്ഡിയാര്‍ , ഇ. സി മാത്യു തുടങ്ങി സംസാരിക പ്രവര്‍ത്തകരും പങ്കെടുത്തു. പ്രൗഢഗംഭീരമായി ഒരുക്കിയ ഈ ചടങ്ങില്‍ കേക്കും , ലഘുഭക്ഷണവും നല്‍കി.