'ട്രംപിനെ കൊല്ലും'; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയില്‍ ട്രംപിനെതിരെ ബാനര്‍

By: 600002 On: Jul 6, 2026, 4:01 PM



ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയില്‍ ട്രംപിനെതിരെ ബാനര്‍. ട്രംപിനെ കൊല്ലുമെന്നാണ് ബാനര്‍ ഉയര്‍ന്നത്. 'ഞങ്ങള്‍ ട്രംപിനെ കൊല്ലും' എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയ ചുവന്ന ബാനര്‍ ജനക്കൂട്ടം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. 'ട്രംപിനെ വധിക്കുക' എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് ലക്ഷക്കണക്കിന് ആളുകള്‍ വിലാപയാത്രയില്‍ പങ്കെടുത്തത്.

ട്രംപിന്റെ തലയ്ക്ക് 100 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിക്കുന്ന ബാനറുകളും വിലാപയാത്രയില്‍ ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 'രക്തസാക്ഷിയായ ഖമനയിയുടെ ചോരയ്ക്ക് പ്രതികാരം' എന്ന ഹാഷ്ടാഗോടെയാണ് ഇറാന്‍ മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

വിലാപയാത്രയില്‍ പ്രസംഗിച്ച പ്രമുഖ ഇറാനി കവി മുഹമ്മദ് റസൂലി, ട്രംപിനെ വധിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു.