ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. ലോകകപ്പ് വേദിയില്‍ നോര്‍വെക്ക് മുന്നില്‍ ബ്രസീലിന് വീണ്ടും അടി തെറ്റി. 28 വര്‍ഷം മുന്‍പ് കണ്ടതിന്റെ തനിയാവര്‍ത്തനം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. വരാനിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ മത്സരത്തിന്റെ തുടക്കത്തിലേ കണ്ടതാണ്. മൂന്നാം മിനിറ്റില്‍ ബ്രസീലിന്റെ വല നോര്‍വേ കുലുക്കിയെങ്കിലും ഓഫ്‌സൈഡില്‍ രക്ഷപ്പെട്ടു.
പത്താം മിനിറ്റില്‍ മുന്നിലെത്താന്‍ കിട്ടിയത് സുവര്‍ണ്ണാവസരം. കൂന്യയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗുമറൈസിന് ലക്ഷ്യത്തിലെത്തിക്കാന്‍ ആയില്ല. അവിടം മുതല്‍ ബ്രസീലിന്റെ വില്ലനായത് നോര്‍വേ ഗോള്‍ കീപ്പര്‍ നീല്‍ലന്‍ഡ്.
അധികസമയത്ത് ലഭിച്ചപ്പോള്‍ പകരക്കാരനായി എത്തിയ നെയ്മാര്‍ ജൂനിയര്‍ ലക്ഷത്തിലെത്തിച്ചു. ആഘോഷിക്കാന്‍ കഴിയാതെ പോയ ഗോള്‍. ഫൈനല്‍ വിസില്‍ മുഴങ്ങി. ആദ്യമായി നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. 1990 ന് ശേഷം ആദ്യമായി അവസാന എട്ടില്‍ പോലും എത്താതെ ബ്രസീലിന് മടക്കം. അതേസമയം, ബ്രസീലിന്റെ തോല്‍വിയില്‍ ആരാധകര്‍ നിരാശയിലാണ്.