'വിക്രം വേദ' ഹിന്ദിയിൽ. 'വേദ' ആയി 'ഹൃതിക് റോഷൻ'

By: 600006 On: Oct 18, 2021, 5:27 PM

തമിഴിൽ മാധവനും വിജയ് സേതുപതിയും മത്സരിച്ച് അഭിനയിച്ചു ഹിറ്റായ സിനിമയാണ് വിക്രം വേദ. വിക്രം വേദയുടെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിങ് ആരംഭിച്ചതായി അണിയറപ്രവർത്തകൾ അറിയിച്ചു. വിക്രം വേദ എന്ന് തന്നെയാണ് ഹിന്ദിയിലും ചിത്രത്തിനു പേരിട്ടിരിക്കുന്നത്. വേദയായി ഹൃതിക് റോഷനും വിക്രമായി സെയ്ഫ് അലിഖാനും അഭിനയിക്കുന്നു. 

വിക്രം വേദയുടെ തമിഴ് സംവിധായകർ ആയ ഗായത്രി-പുഷ്ക്കർ ജോഡി തന്നെയാണ് ഹിന്ദിയിലേക്കും ചിത്രം ഒരുക്കുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിർമാണം.