കാണാതായ 4 വയസ്സുകാരി കൊല്ലപ്പെട്ടതായി നിഗമനം; മാതാപിതാക്കള്‍ അറസ്റ്റില്‍

By: 600002 On: Jul 6, 2026, 3:22 PM

 

പി പി ചെറിയാന്‍

സൗത്ത് കരോലിന: സൗത്ത് കരോലിനയില്‍ കാണാതായ നാല് വയസ്സുകാരി ജാവേയ ഹാരിസ് കൊല്ലപ്പെട്ടതായി പോലീസ്. ജൂണ്‍ 30-നാണ് കുട്ടി അപ്രത്യക്ഷയായതായി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കുട്ടി ഒരു മാസം മുന്‍പ് തന്നെ മരിച്ചിരിക്കാമെന്നാണ് നിലവിലെ അന്വേഷണ തെളിവുകള്‍ സൂചിപ്പിക്കുന്നത്.

കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പിതാവ് ജോമറിയ ഹാരിസ് (23), മാതാവ് മിഷിലെ ഹെറിങ് (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ പരാതി നല്‍കിയതിനും അമ്മയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹത്തിനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഡോഗ് സ്‌ക്വാഡും ഉപയോഗിച്ച് പോലീസ് തിരച്ചില്‍ തുടരുകയാണ്.