മരച്ചില്ല വീണ് എട്ടുവയസ്സുകാരന്‍ മരിച്ച സംഭവം; കുടുംബത്തിന് 19 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

By: 600002 On: Jul 6, 2026, 3:18 PM



 

അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ കഴിഞ്ഞ വര്‍ഷം സമ്മര്‍ ക്യാമ്പിനിടെ മരച്ചില്ല തകര്‍ന്നു വീണ് എട്ടുവയസ്സുകാരന്‍ ലാമര്‍ മക്‌ഗ്ലോതൂര്‍ണ്‍ (Lamar McGlothurn) മരിച്ച സംഭവത്തില്‍ കുടുംബത്തിന് 19 മില്യണ്‍ ഡോളര്‍ (ഏകദേശം 158 കോടിയിലധികം രൂപ) നഷ്ടപരിഹാരം ലഭിക്കും. മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു ഈ ദാരുണ സംഭവം നടന്നത്.

ഏതുനിമിഷവും വീഴാറായ ഉണങ്ങി ജീര്‍ണ്ണിച്ച മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ക്യാമ്പ് അധികൃതര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇത് അവഗണിക്കുകയാണുണ്ടായത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ തുടര്‍ന്നാണ് കോടതിക്ക് പുറത്തുള്ള ഈ വന്‍ തുകയുടെ നഷ്ടപരിഹാര കരാറിലേക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ എത്തിയത്.