പി പി ചെറിയാന്‍
സിന്‍സിയാറ്റി: അമേരിക്കയില്‍ രാജ്യവ്യാപകമായി വില്‍ക്കപ്പെടുന്ന പ്രമുഖ ബ്രാന്‍ഡ് ഷാംപൂവില്‍ അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു. സിന്‍സിനാറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'കാവോ യുഎസ്എ' എന്ന കമ്പനിയുടെ 'ഒറിബെ സിറീന്‍ സ്‌കാല്‍പ് ഡെന്‍സിഫയിങ് ഷാംപൂ' സൈസുകള്‍) എന്ന ഉല്‍പ്പന്നമാണ് പിന്‍വലിക്കുന്നത്.
യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ ഷാംപൂകളില്‍ 'പ്ലൂറാലിബാക്ടര്‍ ഗെര്‍ഗോവിയെ' എന്ന ബാക്ടീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ആരോഗ്യവാനായ ഒരാള്‍ക്ക് ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളില്‍ ഗുരുതരമായ അണുബാധയ്ക്ക് ഇത് കാരണമായേക്കാം.
2026 ഫെബ്രുവരി 21-നും 26-നും ഇടയില്‍ നിര്‍മ്മിച്ച, 'YR' എന്ന് തുടങ്ങുന്ന ലോട്ട് കോഡുകളുള്ള (ഉദാഹരണത്തിന്: YR010556) ഷാംപൂകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. ഈ ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താക്കള്‍ ഇത് ഉപയോഗിക്കരുതെന്നും, പകരമുള്ള ഉല്‍പ്പന്നത്തിനായി കമ്പനിയുടെ ഹെല്‍പ്ലൈന്‍ നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്.