പ്രസാദ് തീയാടിക്കല്‍
ന്യൂയോര്‍ക്ക്: ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി (ICA), ന്യൂയോര്‍ക്കിലെ ദീര്‍ഘകാല അംഗം മത്തായി എബ്രഹാം (അപ്പച്ചന്‍) ജൂലൈ 4-ന് രാവിലെ നിര്യാതനായി. 102-ാം വയസ്സിലായിരുന്നു അന്ത്യം. ആരോഗ്യവാനായിരുന്ന അദ്ദേഹം സ്വന്തം വസതിയില്‍ സമാധാനപരമായാണ് അന്തരിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി ഓഡിറ്റോറിയത്തില്‍, ലെവിറ്റൗണ്‍, ന്യൂയോര്‍ക്ക് നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.