പി പി ചെറിയാന്‍
വാഷിങ്ടോ ഡി സി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വാഷിംഗ്ടണിലെ നാഷണല്‍ മാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്തു. ശക്തമായ കാറ്റും മഴയും കാരണം നാഷണല്‍ മാളില്‍ നിന്ന് ആളുകളെ രണ്ട് മണിക്കൂറോളം താല്‍ക്കാലികമായി ഒഴിപ്പിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെ ജനങ്ങള്‍ തിരിച്ചെത്തുകയും ട്രംപ് പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു.
ശക്തമായ ചൂടും മോശം കാലാവസ്ഥയും കാരണം രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളിലെ പല നഗരങ്ങളിലും സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തടസ്സം നേരിടുകയോ മാറ്റിവെയ്ക്കുകയോ ചെയ്തിരുന്നു. കനത്ത പ്രതികൂല സാഹചര്യങ്ങളിലും അമേരിക്കയുടെ ചരിത്രപ്രധാനമായ ഈ നാഴികക്കല്ല് വിപുലമായ പരിപാടികളോടെയാണ് രാജ്യം ആഘോഷിക്കുന്നത്.