കഴിഞ്ഞ ആഴ്ച ഹോംഗ്കോങ്ങിൽ എയർ കാനഡ വഴി എത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോങ്കോംഗ് സർക്കാർ വാൻകൂവറിൽ നിന്നുള്ള എയർ കാനഡ വിമാനങ്ങൾ താത്കാലിക വിലക്ക് ഏർപ്പെടുത്തി. ഒക്ടോബർ 13 ന് വാൻകൂവറിൽ നിന്ന് ഹോംഗ്കോങ്ങിലേക്കുള്ള എയർ കാനഡ ഫ്ലൈറ്റ് 7 ൽ ഒരാൾ കൊറോണ വൈറസിന് പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ചൈനീസ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് അറിയിച്ചു. ഒക്ടോബർ 16 മുതൽ 29 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഹോംഗ്കോങ്ങിൽ പ്രവേശനത്തിന് അന്താരാഷ്ട്ര യാത്രക്കാരെല്ലാവരും വാക്സിനേഷന്റെ തെളിവുകളും കോവിഡ് നെഗറ്റീവ് പരിശോധന പരിശോധന ഫലവും കാണിക്കേണ്ടതാണ്.