എയർ കാനഡ ഒക്ടോബർ 31 മുതൽ ആഴ്ചയിൽ മൂന്ന് തവണ ഡൽഹി-മോൺട്രിയൽ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റ് സർവീസുകൾ ആരംഭിക്കുന്നു. ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള പ്രതിദിന നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ഒക്ടോബർ 15 മുതൽ ആഴ്ചയിൽ 10 ഫ്‌ളൈറ്റുകൾ എന്ന കണക്കിൽ ഉയർത്തുമെന്നും എയർ കാനഡ ന്യൂസ് റിലീസിൽ അറിയിച്ചു. ചൊവ്വാഴ്ച, വ്യാഴം, ഞായർ ദിവസങ്ങളിൽ മൂന്ന് തവണ ആയിരിക്കും മോൺട്രിയൽ-ഡൽഹി ഫ്ലൈറ്റ് സർവീസ് ഉണ്ടാവുക. 298 സീറ്റുകളുള്ള ബോയിംഗ് 787-9 ഡ്രീംലൈനറുകളാണ് പുതിയ സർവീസുകൾക്കായി എയർ കാനഡ ഉപയോഗിക്കുക. നിലവിൽ എയർ കാനഡയ്ക്ക് വാൻകൂവറിൽ നിന്ന് ഇന്ത്യയിലേക്ക് എല്ലാ ദിവസവും സർവീസുകൾ ഉണ്ട്.