കേരളത്തില്‍ 10 വര്‍ഷത്തിനിടെ 6.2 ലക്ഷം കുട്ടികള്‍ കുറഞ്ഞു 

By: 600002 On: Jul 4, 2026, 8:39 AM

 

പോളിയോ നിര്‍മാര്‍ജനയത്‌നത്തിന്റെ ഭാഗമായി തുള്ളിമരുന്ന് ആവശ്യമായ കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഓരോവര്‍ഷവും കുറയുന്നു. 10 വര്‍ഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായത്. ജനനനിരക്കിലെ ഇടിവാണ് കാരണം. 

2016 ല്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 26 ലക്ഷം കുട്ടികളെയാണ് വാക്‌സിനേഷന് പരിഗണിച്ചത്. എന്നാല്‍ ഇത്തവണ അത് 19.8 ലക്ഷമായി കുറഞ്ഞു. 2018 മുതലാണ് കുറവ് പ്രകടമായത്.