നൂഡില്‍സില്‍ സാല്‍മൊണല്ല ബാക്ടീരിയ വ്യാപനം; യൂറോപ്പില്‍ 106 പേര്‍ ചികിത്സയില്‍ 

By: 600002 On: Jul 4, 2026, 8:30 AM

 

ഇന്‍സ്റ്റന്റ് നൂഡില്‍സിലൂടെയുണ്ടായ സാല്‍മൊണല്ല ബാക്ടീരിയ വ്യാപനത്തില്‍ യൂറോപ്യന്‍ യൂണിയനിലെ പതിമൂന്ന് രാജ്യങ്ങളിലും യുകെയിലുമായി 106 പേര്‍ ചികിത്സയില്‍ 2025 നവംബര്‍ മുതല്‍ 2026 ജൂണ്‍ വരെയുള്ള രോഗവ്യാപനത്തില്‍ 49 പേര്‍ക്ക് ആശുപത്രി പരിപാലനവും ആവശ്യം വന്നതായി യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ വ്യക്തമാക്കി. രോഗബാധിതരിലേറെയും കുട്ടികളും യുവാക്കളുമാണ്. 

സാല്‍മൊണല്ല സ്റ്റാന്‍ലി വകഭേദമാണ് വ്യാപിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയും അറിയിച്ചു. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫ്രാന്‍സ്, ജര്‍മ്മനി, ഹംഗറി, ലാത്വിയ, ലിത്വാനിയ, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, പോളണ്ട്, സ്വീഡന്‍, യുകെ എന്നിവടങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

രോഗവ്യാപനത്തിന് പിന്നാലെ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഉക്രെയ്‌നില്‍ നിന്നുള്ള ഇന്‍സ്റ്റന്റ് നൂഡില്‍സിലൂടെയാണ് വ്യാപനമുണ്ടായതെന്ന് കരുതുന്നതായി അധികൃതര്‍ അറിയിച്ചു.