ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ലയണല്‍ മെസി. ഈ ലോകകപ്പിലെ ഏഴാമത്തെ ഗോളാണ് കേപ് വെര്‍ദെയ്ക്കെതിരെ മെസി നേടിയത്. പുരുഷ-വനിതാ ഫുട്ബോള്‍ ചരിത്രത്തില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന തന്റെ സ്വന്തം റെക്കോര്‍ഡാണ് മെസി പുതുക്കിയത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള മത്സരത്തില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെ മെസി മറികടന്നു.
ആറു ഗോളുകളുമായി എംബാപ്പെ തൊട്ടുപിന്നിലുണ്ട്. അതിനിടെ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായ എട്ടു കളികളില്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. മെസിക്ക് പിന്നാലെ ഹാരി കെയ്നും എര്‍ലിങ് ഹാളണ്ടും അഞ്ച് ഗോളുകളുമായി ശക്തമായ പോരാട്ടത്തിലാണ്. ഒസ്മാന്‍ ഡെംബലെ, വിനീഷ്യസ് ജൂനിയര്‍, ഇസ്മയില സാര്‍ എന്നിവര്‍ നാല് ഗോളുകള്‍ വീതം നേടി ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.