ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗികമായി തുടങ്ങി

By: 600002 On: Jul 4, 2026, 8:03 AM




യു എസ്-ഇസ്രായേല്‍ സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗികമായി തുടങ്ങി. ഇന്നും നാളെയുമായിട്ടാണ് പൊതുദര്‍ശനം നടക്കുക. പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങുകളിലും വിദേശ പ്രതിനിധികളെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് തുടരുകയാണ്. 

ടെഹ്‌റാനില്‍ നടക്കുന്ന സംസ്‌കാര ചടങ്ങ് സമാനതകളില്ലാത്തതാകും. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈന്‍, വിദേശകാര്യമന്ത്രി പബിത്ര മാര്‍ഗരിത എന്നിവര്‍ പങ്കെടുക്കും. യു എസ് -ഇറാന്‍ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങില്‍ പങ്കെടുക്കും.