പി പി ചെറിയാന്‍
ഷിക്കാഗോ: ഷിക്കാഗോയില്‍ കഴിഞ്ഞ 60 ദിവസമായി നടന്ന 'ഓപ്പറേഷന്‍ ന്യൂ ഡോണ്‍' എന്ന വന്‍ സുരക്ഷാ റെയ്ഡില്‍ 305 കുറ്റവാളികള്‍ അറസ്റ്റിലാവുകയും, കാണാതായതും തട്ടിക്കൊണ്ടുപോയതുമായ 24 കുട്ടികളെ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു.
മയക്കുമരുന്ന് കടത്ത്, കൊള്ള, കുട്ടികളെ ചൂഷണം ചെയ്യല്‍, ആയുധക്കടത്ത് തുടങ്ങിയ അക്രമങ്ങള്‍ക്കെതിരെ എഫ്.ബി.ഐ , ഡി.ഇ.എ ഉള്‍പ്പെടെ 11 പ്രമുഖ ഫെഡറല്‍ ഏജന്‍സികള്‍ സംയുക്തമായാണ് ഈ ദൗത്യം നടത്തിയത്. മേയ് 1-ന് ആരംഭിച്ച ഈ നീക്കത്തിലൂടെ ഇതുവരെ 140 പുതിയ ക്രിമിനല്‍ കേസുകളിലായി 179 പേര്‍ക്കെതിരെ ഫെഡറല്‍ കോടതിയില്‍ കുറ്റം ചുമത്തിയിട്ടുണ്ട്.
കുറ്റവാളി ശൃംഖലകളെ അടിച്ചമര്‍ത്താന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പൂര്‍ണ്ണ സജ്ജമാണെന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഈ വിജയമെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ വ്യക്തമാക്കി.