പി പി ചെറിയാന്‍
ലണ്ടന്‍: യുകെയിലെ റീഡിങ്ങില്‍ മുന്‍ പങ്കാളിയായ ലിന്നര്‍ സാങ് (39) എന്ന നാല് കുട്ടികളുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കെനിയന്‍ സ്വദേശിയായ എഡ്വിന്‍ കിപ്ലങ്കാറ്റിന് (29) കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കുറഞ്ഞത് 18 വര്‍ഷവും 255 ദിവസവും തടവില്‍ കഴിഞ്ഞ ശേഷമേ ഇയാള്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടാവൂ.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ബന്ധം വേര്‍പെടുത്തിയ ശേഷം തന്റെ സാധനങ്ങള്‍ തിരികെ എടുക്കാന്‍ ഫ്‌ലാറ്റിലെത്തിയ ലിന്നറെ കിപ്ലങ്കാറ്റ് അടുക്കളക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മറ്റ് രണ്ടുപേരെയും ഇയാള്‍ പരിക്കേല്‍പ്പിച്ചു.
പാസ്പോര്‍ട്ട് തിരികെ നല്‍കിയില്ലെങ്കില്‍ വന്‍വില നല്‍കേണ്ടിവരുമെന്ന് കൊലപാതകത്തിന് തലേദിവസം പ്രതി ലിന്നര്‍ക്ക് ഭീഷണി സന്ദേശം അയച്ചിരുന്നതായും, കൊലപാതകത്തിന് ശേഷം നാടുവിടാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മേയില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.