പശ്ചിമേഷ്യന്‍ യുദ്ധം: നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 

By: 600002 On: Jul 3, 2026, 1:46 PM

 

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൂര്‍ണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകള്‍ പ്രകാരം കോഴിക്കോട്-സലാല റൂട്ടിലെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട്-കുവൈറ്റ് സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ ഒരു സര്‍വീസ് മാത്രമായിരിക്കും. പിന്നീട് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളായി വര്‍ധിപ്പിക്കും.