സമൂഹമാധ്യമങ്ങളുടെ യൂസര്‍ ഐഡി ഫീച്ചര്‍ പരിശോധന ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വാട്‌സാപ്പിന് പിന്നാലെ ടെലിഗ്രാമിനും, സിഗ്‌നലിലും കേന്ദ്രം നോട്ടീസ് നല്‍കി. യൂസര്‍ ഐഡി ഫീച്ചറില്‍ വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്. യൂസര്‍ ഐഡി ഫീച്ചര്‍ ആള്‍മാറാട്ടത്തിന് ഉപയോഗിക്കുന്നതിന് എതിരായ സംരക്ഷണം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഫോണ്‍ നമ്പറുകള്‍ വെളിപ്പെടുത്താതെ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന വാട്‌സാപ്പിന്റെ പുതിയ 'യൂസര്‍നെയിം ഫീച്ചറിന്റെ വിശദാംശങ്ങള്‍ മൂന്നു ദിവസത്തിനകം അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മെറ്റക്ക് നോട്ടീസ് നല്‍കിയിരുന്നു.
ആള്‍മാറാട്ടവും വഞ്ചനയും സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തില്‍,സമഗ്രമായ കൂടിയാലോചന നടത്തും വരെ യൂസര്‍നെയിം ഫീച്ചര്‍ നടപ്പാക്കരുത് എന്ന് കേന്ദ്രം നിര്‍ദേശം നല്‍കി. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയങ്ങളെ ആശങ്ക അറിയിച്ചിരുന്നു.