രേഖകളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫ്‌ലോറിഡയിലെ കോളേജുകളില്‍ വിലക്ക്

By: 600002 On: Jul 3, 2026, 12:43 PM



 

പി പി ചെറിയാന്‍ 

 

ഫ്‌ലോറിഡ: രേഖകളില്ലാത്ത (undocumented) വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ 28 കോളേജുകളിലും പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വിദ്യാഭ്യാസ പരിപാടികളിലും പ്രവേശനം വിലക്കാന്‍ ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ വോട്ട് ചെയ്തു. കോളേജ് സീറ്റുകള്‍ ഫ്‌ലോറിഡയിലെ സ്ഥിരതാമസക്കാര്‍ക്കും യു.എസ് പൗരന്മാര്‍ക്കും മാത്രമായി മാറ്റിവെക്കണമെന്നാണ് ഈ തീരുമാനത്തെ അനുകൂലിക്കുന്ന ഗവര്‍ണര്‍ റോണ്‍ ഡിസന്റിസ് ഉള്‍പ്പെടെയുള്ളവരുടെ വാദം.

എന്നാല്‍, ഈ തീരുമാനം ഇവിടെ വളര്‍ന്ന യുവതലമുറയുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങളെ തകര്‍ക്കുമെന്നും കോളേജ് സിസ്റ്റത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. നിയമസഭയുടെ അനുമതിയില്ലാതെ ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ വിദ്യാഭ്യാസ വകുപ്പിന് നിയമപരമായ അധികാരമുണ്ടോ എന്ന് നിയമനിര്‍മ്മാണ മേല്‍നോട്ട സമിതി ഇപ്പോള്‍ ചോദ്യം ചെയ്തിട്ടുണ്ട്.