രവി തനവാല അമേരിക്കന്‍ ഈഗിള്‍ ഔട്ട്ഫിറ്റേഴ്‌സിന്റെ പുതിയ സി.എഫ്.ഒ

By: 600002 On: Jul 3, 2026, 12:37 PM



 

പി പി ചെറിയാന്‍

പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡായ 'പാപ്പ ജോണ്‍സില്‍' നിന്ന് മലയാളി വേരുകളുള്ള രവി തനവാല പ്രശസ്ത വസ്ത്രവ്യാപാര ശൃംഖലയായ 'അമേരിക്കന്‍ ഈഗിള്‍ ഔട്ട്ഫിറ്റേഴ്‌സിന്റെ' പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ചുമതലയേല്‍ക്കുന്നു. ഓഗസ്റ്റ് 3 മുതല്‍ അദ്ദേഹം പുതിയ പദവിയില്‍ നിയമിതനാകും.

കഴിഞ്ഞ 25 വര്‍ഷമായി കമ്പനിയിലുള്ള മൈക്ക് മാത്തിയാസിന് പകരക്കാരനായാണ് രവി തനവാല ഈ സ്ഥാനത്തേക്ക് എത്തുന്നത്. മാത്തിയാസ് കമ്പനിയുടെ സ്ട്രാറ്റജിക് അഡൈ്വസര്‍ പദവിയിലേക്ക് മാറും.

മുമ്പ് പാപ്പ ജോണ്‍സിന്റെ നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റായും സി.എഫ്.ഒ ആയും സേവനമനുഷ്ഠിച്ചിട്ടുള്ള രവി, 2024-ല്‍ കമ്പനിയുടെ താല്‍ക്കാലിക സി.ഇ.ഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് നൈക്കി, കണ്‍വേഴ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെയും ധനകാര്യ-ഓപ്പറേഷന്‍സ് വിഭാഗങ്ങളില്‍ അദ്ദേഹം നിര്‍ണായക നേതൃപദവികള്‍ വഹിച്ചിട്ടുണ്ട്.