ലീഗ് സിറ്റി മലയാളി സമാജം 'ആവണിത്തെന്നല്‍ 2026' ഓണാഘോഷം ഓഗസ്റ്റ് 15ന്

By: 600002 On: Jul 3, 2026, 11:42 AM


 

ജീമോന്‍ റാന്നി 

ലീഗ് സിറ്റി (ടെക്‌സാസ്): ടെക്‌സാസിലെ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം 'അവണിത്തെന്നല്‍ 2026' ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോള്‍ഫോ സിവിക് സെന്ററില്‍ (Johnnie Arolfo Civic Center) വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

സമാജം പ്രവര്‍ത്തനം ആരംഭിച്ച് പതിനൊന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ വേളയില്‍, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വൈവിധ്യവും പുതുമയും നിറഞ്ഞ വിനോദ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് ബിജോ സെബാസ്റ്റ്യനും സെക്രട്ടറി ഡോ. ജേക്കബ് തെരുവത്തും അറിയിച്ചു. സമാജം ഇതുവരെ സംഘടിപ്പിച്ച സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ മികച്ച അംഗീകാരവും അഭിനന്ദനവും നേടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പരിപാടികളും ഓണസദ്യയും ഒരുപോലെ തിരക്കുകളില്ലാതെ ആസ്വദിക്കാനാകുന്ന വിധത്തില്‍ പ്രത്യേക ഹാളുകളാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കുടുംബങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് ആഘോഷവേദി ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 9.00 മണിക്ക് മാവേലിയുടെ വര്‍ണാഭമായ എഴുന്നള്ളിപ്പോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ എല്ലാവരും ചേര്‍ന്ന് വരവേല്‍ക്കും.

കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഘോഷയാത്ര, പുലികളി, നാടന്‍പാട്ടുകള്‍, നൃത്ത-സംഗീത പരിപാടികള്‍, വിവിധ കലാവിരുന്നുകള്‍ എന്നിവ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും. ഉച്ചയ്ക്ക് ഇരുപതിലധികം വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കുന്നുണ്ട്.

തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വടംവലി, ചാക്കിലോട്ടം തുടങ്ങി പത്തോളം പരമ്പരാഗത കായിക-വിനോദ മത്സരങ്ങള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യും.

സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയും, മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും കുടുംബബന്ധങ്ങളും കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുക എന്നതാണ് 'അവണിത്തെന്നല്‍ 2026'-ന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസിഡന്റ്: ബിജോ സെബാസ്റ്റ്യന്‍ 4092566427

വൈസ് പ്രസിഡന്റുമാര്‍: ജിജു ജോണ്‍  4093542518, സീന മാത്യൂസ്  4093549660

സെക്രട്ടറി: ഡോ. ജേക്കബ് തെരുവത്ത്  2404261845

ജോയിന്റ് സെക്രട്ടറിമാര്‍: ഡോ. നജീബ് കുഴിയില്‍  3468929254, പ്രവിത ജിജി ചന്ദ്രന്‍  4093222865

ട്രഷറര്‍: റോബി തോമസ്  8625964850

ജോയിന്റ് ട്രഷറര്‍: ബിജി കോടക്കേരില്‍  3462321140

പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍ : ഡോ.സുജിത് നായര്‍  8145745310, എലേന ടെല്‍സണ്‍  9738030183, സാന്ദ്ര ജോസഫ്  2819679986, ഡോ.രാജ് മേനോന്‍  2627440452.

യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ : എമില്‍ഡ ജെയ്സണ്‍  4094575067, ജിസ്‌ന ഷോണി  2817033526, സാക് ജോസഫ്  8322856756.