മഴ; കേരളത്തിൽ കോളേജുകൾ തുറക്കുന്നത് 20 ലേക്ക് മാറ്റി

By: 600007 On: Oct 16, 2021, 7:25 PM

 
ഒക്ടോബർ 19 വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോളേജ് തുറക്കേണ്ടെന്ന് തീരുമാനം. കനത്ത മഴയെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
 
ഒക്ടോബർ 18 മുതൽ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 20 മുതലായിരിക്കും തുറക്കുക. ശബരിമല തീർഥാടനവും 19 നു ശേഷമായിരിക്കും തുടങ്ങുക.
 
അതി തീവ്രമഴ തുടരുന്ന മേഖലകളിൽ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കാൻ നിർദേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും.
 
Content highlight: Reopening date of higher education institutions extended