പ്രസാദ് തീയാടിക്കല്‍
സിയാറ്റില്‍: അമേരിക്കയിലെ ഗ്രേറ്റര്‍ സിയാറ്റില്‍ മേഖലയിലെ നാലായിരത്തിലധികം മലയാളി കുടുംബങ്ങളെ ഒരുമിപ്പിച്ച് സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ (KAW). മലയാളി സമൂഹത്തിന്റെ ഭാഷയും സംസ്‌കാരവും പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ സംഘടന മലയാളം ക്ലാസുകള്‍, കായിക മത്സരങ്ങള്‍, കുടുംബസംഗമങ്ങള്‍, ഓണാഘോഷം, ക്രിസ്മസ് ആഘോഷം തുടങ്ങി വര്‍ഷം മുഴുവന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്.
കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മലയാളം സ്‌കൂളിലൂടെ ഭാഷാപഠനത്തിനും കേരളീയ പൈതൃക സംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം നല്‍കുന്ന സംഘടന, വര്‍ഷംതോറും നിരവധി കായിക മത്സരങ്ങളും കലാപരിപാടികളും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു. കൂടാതെ ഓണസദ്യ, സാംസ്‌കാരിക വിരുന്നുകള്‍, കുടുംബ വിനോദപരിപാടികള്‍ എന്നിവയിലൂടെ വിവിധ പ്രായക്കാരായ മലയാളികളെ ഒരേ വേദിയില്‍ എത്തിക്കുന്നതിലും KAW ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
സിയാറ്റില്‍ മേഖലയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പാരമ്പര്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നതായും ഭാരവാഹികള്‍ അറിയിച്ചു.